യുഎഇയിൽ ഇന്ന് 3,362 പേർക്ക് കോവിഡ്

ബുദാബി: യുഎഇയില്‍ 3,362 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ആറ് പേര്‍ മരണപ്പെടുകയും ചെയ്‍തു. അതേസമയം 2,588 പേര്‍ രോഗമുക്തി നേടിയതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,34,768 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

2.18 കോടിയിലധികം പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.   ഇതുവരെ 2,39,587 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,13,149 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 723 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ 25,715 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

Top