സൗദി അറേബ്യയിൽ ഇന്ന് 216 പേർക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,66,723 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്ന് നാലുപേർ കൂടി മരിച്ചു. 216  പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. ചികിത്സയിലായിരുന്ന 205 പേരാണ് സുഖം പ്രാപിച്ചത്.  ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മുക്തരുടെ എണ്ണം 3,58,545 ആയി.

കോവിഡ് ബാധിച്ച് ഇതുവരെ 6363 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.  അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2115 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 348 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

Top