അഫ്ഗാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ 16 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിച്ച 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരില്‍ 53 പേര്‍ അഫ്ഗാന്‍ പൗരന്മാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാര്‍. ഇവരെ ഡല്‍ഹിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഫ്ഗാനില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്തില്‍ കയറുന്നതിന് മുന്‍പായുള്ള കൊവിഡ് ടെസ്റ്റ് ഒഴിവാക്കിയിരുന്നു. യാത്രയ്ക്കിടെ കൊവിഡ് ലക്ഷണങ്ങളോ, കൊവിഡ് പോസിറ്റീവ് ആവുകയോ ചെയ്യുന്നവരെ ഉടന്‍ നേരെ ഡല്‍ഹി കൊവിഡ് കെയര്‍ സെന്ററിലേക്കാകും കൊണ്ടുപോവുക.

 

Top