കോവിഡ് ഭീതി; ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ജെറ്റ് വിമാനങ്ങളില്‍ രാജ്യം വിടുന്നു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇപ്പോള്‍ ജെറ്റ് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കൊവിഡിനെ പേടിച്ച് ഇവര്‍ പലായനം ചെയ്യുന്നത്.

സമ്പന്നരില്‍ ബിസിനസുകാര്‍ മാത്രമല്ല, ബോളിവുഡ് സൂപ്പര്‍ താരങ്ങളുമുണ്ടെന്ന് പ്രൈവറ്റ് ജെറ്റ് ദാതാക്കള്‍ പറയുന്നു. കൂടാതെ, ഐപിഎല്ലില്‍ കളിക്കുന്ന മൂന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ലീഗ് വിട്ട് തിരികെ പോയി. ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. കാനഡ, ചൈന, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യാക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് എല്ലാ ചാര്‍ജുകളുമടക്കം 15 ലക്ഷം രൂപയാണ് പ്രൈവറ്റ് ജെറ്റുകാര്‍ ഈടാക്കുന്നത്. എന്നാല്‍ പണം ഒരു പ്രശ്മല്ലെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്.

 

Top