കൊവിഡ് ബാധിക്കുമെന്ന പേടി; വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ജയ്പൂര്‍: കൊച്ചുമകന് രോഗം പകര്‍ന്നേക്കാമെന്ന ഭയത്തില്‍ കൊവിഡ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. 70ല്‍ അധികം വയസായ ദമ്പതികളാണ് ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. 18കാരനായ കൊച്ചുമകന് കൊവിഡ് ബാധിതനാകുമോ എന്ന ഭയത്താലാണ് വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

ഡല്‍ഹി-മുംബൈ ട്രെയിന്‍ സര്‍വീസിന് മുന്നില്‍ ചാടിയാണ് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വൃദ്ധ ദമ്പതികളുടെ മകന്‍ എട്ട് വര്‍ഷങ്ങള്‍ക്കാണ് മുമ്പാണ് മരിച്ചത്. തുടര്‍ന്ന് മരുമകളുടെയും കൊച്ചുമകളുടെയും ഒപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.

ഏപ്രില്‍ 29നാണ് ഇരുവരും കൊവിഡ് പരിശോധനയില്‍ പോസിറ്റീവായത്. തുടര്‍ന്ന് ഇവര്‍ ഹോം ക്വാറന്റൈനിലായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഐപിസി സെഷന്‍ 174 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

കൊവിഡ് പേടിച്ചാണ് ആത്മഹത്യ ചെതെന്നാണ് പ്രാഥമിക വിവരമെന്നും അതേ സമയം ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.ഡല്‍ഹിയിലെ ബലീട്ട പ്രദേശത്ത് 20കാരനായ യുവാവ് ഫാനില്‍ തൂങ്ങിമരിച്ചു. യുവാവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്വയം ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Top