ഡല്‍ഹിയില്‍ കോവിഡ് അതിരൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഗവര്‍ണര്‍ അനില്‍ ബൈജാന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, നീതി ആയോഗ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ ഇന്നലെ 7340 പേര്‍ രോഗികളായി. ഉത്തര്‍ പ്രദേശ് 2361, മധ്യപ്രദേശ് 1012, മഹാരാഷ്ട്ര 4237, പശ്ചിമ ബംഗാള്‍ 3823, കര്‍ണാടക 2154, ആന്ധ്ര 1657 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Top