കൊവിഡ് വ്യാപനം: കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രാലയങ്ങളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. അണ്ടർ സെക്രട്ടറി മുതൽ താഴേക്കുള്ള ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയത്. ആഭ്യന്തരം, പൊതുവിതരണം, വാർത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലാണ് നിയന്ത്രണം. ക്യാബിനുള്ള ഉദ്യോഗസ്ഥർ പക്ഷേ ഓഫീസിലെത്തണം. ഈ ഓഫീസുകളിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ അതി തീവ്ര വ്യാപനമാണ് രാജ്യത്ത് നടക്കുന്നത്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിന രോ​ഗബാധ രണ്ടരലക്ഷം കടന്നു. പുതുതായി സ്ഥിരീകരിക്കുന്ന പല കേസുകളിലും ജനിതകമാറ്റം വന്ന വൈറസ് വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോ‍ർട്ട്.

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്സിൻ സൗകര്യം ഇല്ലായിരുന്നു. വെന്റിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു. എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. രാജ്യത്ത് ലോക്ഡൗൺ വീണ്ടും ഏ‍ർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

Top