കോവിഡ് വ്യാപനം, കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ പരിഗണിച്ച് കേന്ദ്രം

ൽഹി ; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് യാത്രാ വിലക്കുണ്ട്. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുത് തുടങ്ങിയ കാര്യങ്ങൾ ഒന്നുകൂടെ കർശനമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,816 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 86,42,771 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് കൂടി കോവിഡും സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Top