കോവിഡ് വ്യാപനം: ഒമാനിൽ താൽക്കാലിക പ്രവേശന വിലക്ക്

മാൻ: കോവിഡ് വ്യാപനത്തെ തടയുന്നതിനായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. 15 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തുക. ലെബനോൺ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്താൻ  തീരുമാനിച്ചത്.

ഫെബ്രുവരി 25 അർധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരുക. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ല.

Top