കോവിഡ് വ്യാപനം ; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ആറുമാസം

വാഷിങ്ടണ്‍ : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ആറുമാസമായി. 2019 അവസാനത്തില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് ലോകം മുഴുവനും വ്യാപിച്ച് ഇതുവരെ 6.88 ലക്ഷം ജീവനുകളാണെടുത്തത്.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. അമേരിക്കയില്‍ 48ലക്ഷത്തിലധികം ആളുകളെയാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.58 ലക്ഷം പേര്‍ മരണപ്പടുകയും ചെയ്തു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും മരണവും രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 94,130 പേരാണ് ബ്രസീലില്‍ മരണമടഞ്ഞത്. കേസുകളാവട്ടെ 27ലക്ഷം കടന്നു.

ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ത്യയിലാണെങ്കിലും മെക്സിക്കോയാണ് മരണനിരക്കില്‍ മൂന്നാമത്- 47,472. തൊട്ടുപുറകെ മരണസംഖ്യയില്‍ ബ്രിട്ടനുമുണ്ട്- 46,201 ഇന്ത്യയില്‍ കേസുകളുടെ എണ്ണം 18 ലക്ഷം കടന്നു. കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മരണസംഖ്യ കുറവാണ് എന്നതാണ് ഏറെ ആശ്വാസം പകരുന്നത്. മരണസംഖ്യ 38,000 കടന്നു.

Top