കോവിഡ് വ്യാപനം, നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി

റിയാദ്: പ്രത്യേക അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സൗദി പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ലിബിയ, സിറിയ, ലബനാന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, കോംഗോ, അഫ്‍ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറുസ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്‍ക്കാണ് അനുമതി നിര്‍ബന്ധമാക്കിയത്.

കോവിഡ് വ്യാപനം നിയന്ത്രണാതീതമാവുകയോ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്ക് മുന്‍കൂര്‍ അനുമതി വേണം. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ സ്ഥിരത കൈവരിക്കാനാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ഒപ്പം ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനവും നിയന്ത്രണത്തിന് കാരണമായി.

Top