കൊവിഡ് വ്യാപനം: കേന്ദ്രസർക്കാർ വീഴ്ചകളിൽ ആർ.എസ്.എസിന് അതൃപ്തി

ന്യൂഡൽഹി: അതിതീവ്ര കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീഴ്ചകളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർ.എസ്.എസ്. കേന്ദ്രത്തിന്റെ വീഴ്ചയെ ആർഎസ്എസ് പരോക്ഷമായ് വിമർശിച്ചു.

രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹോസബാലെ ആരോപിച്ചു. ഈ പ്രതികൂല സാഹചര്യം മുതലെടുത്ത് രാജ്യത്ത് നിഷേധാത്മകതയുടെയും അവിശ്വാസത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.

കൊവിഡ് ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ്. കൊവിഡ് സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്ന രാജ്യ വിരുദ്ധ ശക്തികൾക്ക് എതിരെ ഒറ്റക്കെട്ടായ് നിലകൊള്ളണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു.

Top