കൊവിഡ് വ്യാപനം: സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക ഗാന്ധി കത്തയച്ചു.

രാജ്യത്ത് ദിവസവും ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സിബിഎസ്ഇ പരീക്ഷ നടത്തുന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്ന് പ്രിയങ്ക പറയുന്നു. പരീക്ഷാ ഹാളിൽ തിരക്കിനിടയിൽ ഇരുന്ന് വേണം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.

പ്രിയങ്ക ട്വിറ്ററിലൂടെ കേന്ദ്രത്തിന് അയച്ച കത്ത് പങ്കുവച്ചു. ഇതിന് പിന്നാലെ പ്രിയങ്കയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.

 

Top