കോവിഡ് വ്യാപനം: എറണാകുളത്ത് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച എറണാകുളം ജില്ലയില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശുപാര്‍ശ നല്‍കി.

കൂടാതെ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

മാര്‍ക്കറ്റുകളില്‍ പകുതിയും അടച്ചിടാന്‍ നിര്‍ദ്ദേശമായി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. എറണാകുളത്ത് ഇന്നലെ 4642 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Top