കോവിഡ് വ്യാപനം : തൃശ്ശൂരിലെ നിരോധനാജ്ഞ നീട്ടി

തൃശൂർ ;കോവിഡ് വ്യാപനത്തിന്റ സാഹചര്യത്തിൽ തൃശൂരിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പതിനഞ്ചു ദിവസത്തേക്ക് കൂടി നീട്ടി. തൃശ്ശൂരിൽ കോവിഡ് സൂപ്പർ സ്പ്രെഡിന്റെ വക്കിൽ എത്തി നിൽക്കുന്ന സാഹചര്യമായത് കൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്ന് ജില്ല കളക്ടർ അറിയിച്ചു.

വിവാഹ ചടങ്ങുകളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ. ഒപ്പം മാർക്കറ്റുകൾ, പൊതുഗതാഗത സംവിധാനമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.

Top