കോവിഡ് വ്യാപനം; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ്, കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി, അമൃത എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതല്‍ 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും നിര്‍ത്തിവെച്ചു.

 

Top