കോവിഡ് വ്യാപനം; യുപിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടി. മേയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്.

എല്ല സ്ഥാപനങ്ങളും ഓഫീസുകളും മേയ് 17 വരെ അടഞ്ഞു കിടക്കും. ശനിയാഴ്ച 26,847 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും ഓക്‌സിജന്‍ ദൗര്‍ലഭ്യവും കോവിഡ് മരണനിരക്കും ഉയര്‍ത്തിയിരുന്നു.

Top