കോവിഡ് വ്യാപനം; കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികള്‍ തിരിച്ചു വരികയോ ചെയ്യരുത്. രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും നിര്‍ബന്ധിത ഹൌസ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി. 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീനില്‍ ഇരിക്കണം.

Top