കോവിഡ് വ്യാപനം; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ രണ്ടാഴ്ചത്തേയ്ക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബീച്ചിലും നിയന്ത്രണമേര്‍പ്പെടുത്തി.

ബീച്ചില്‍ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. വൈകീട്ട് ഏഴ് മണി വരെ മാത്രമായിരിക്കും സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുക. കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയാല്‍ ബീച്ച് അടച്ചിടും. അറുപത് വയസ് കഴിഞ്ഞവര്‍ക്ക് ബീച്ചില്‍ പ്രവേശനമുണ്ടാകില്ല.

 

Top