കോവിഡ് വ്യാപനം; കൂടുതല്‍ റോഡുകള്‍ അടച്ച് കര്‍ണാടക

കാസര്‍കോട്: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ റോഡുകള്‍ അടച്ച് കര്‍ണാടക. എന്‍മഗജെ പഞ്ചായത്തിലെ കുന്നിമൂലയില്‍ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയില്‍ ബാരിക്കേഡ് തീര്‍ത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.

കൊവിഡ് നെഗറ്റീവ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി വഴി കടത്തിവിടുന്നത് രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആര്‍ ടി പി സി ആര്‍ പരിശോധന ഫലം കരുതണം.

 

Top