സംസ്ഥാനത്തെ കോവിഡ് വ്യാപനം; അതിര്‍ത്തികളില്‍ പൊലീസ് പരിശോധന

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകവും തമിഴ്നാടും. വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് പോലീസ് പരിശോധന തുടങ്ങി. അതിര്‍ത്തി കടക്കുന്നവരുടെ ഇ പാസാണ് പരിശോധിക്കുന്നത്.

72 മണിക്കൂറിനുള്ളിലുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവില്‍ പരിശോധനയില്ല. ഈ മാസം അഞ്ചു മുതലാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ഇളവുലഭിക്കും.

കാസര്‍ഗോഡ് അതിര്‍ത്തിയില്‍ കര്‍ണാടകവും പരിശോധന തുടങ്ങിയിട്ടുണ്ട്. കര്‍ണാടകത്തിലേക്ക് കടക്കാന്‍ 72 മണിക്കൂറിനുള്ളിലുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Top