കോവിഡ് വ്യാപനം; രാജ്യവ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണമെന്ന് ഉന്നതാധികാര സമിതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യവ്യാപക നിയന്ത്രണങ്ങള്‍ ആലോചിക്കണമെന്ന് ഉന്നതാധികാര സമിതി. നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ അടങ്ങിയ ഉന്നതാധികാര സമിതിയുടെതാണ് നിര്‍ദേശം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ആഴ്ചകള്‍ വേണ്ടി വരും. കൂടുതല്‍ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ പ്രതിദിന കണക്കുകള്‍ കുറയില്ല. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ എര്‍പ്പെടുത്തെണ്ടതാണ് സാഹചര്യമെന്നും സമിതി പറഞ്ഞു.

അതേസമയം രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഉള്ള അവസാന ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ അതിതീവ്രവ്യാപന മേഖലകളായി കണക്കാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

അവസാന ഒരാഴ്ചക്കിടെ ജില്ലകളിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച കിടപ്പ് രോഗികളില്‍ 60 ശതമാനത്തിലധികം വര്‍ധനവുണ്ടായാല്‍ അത്തരം പ്രദേശങ്ങള്‍ അതിതീവ്ര കൊവിഡ് വ്യാപനമേഖലയായി കണക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ആവശ്യപ്പെടുന്നു. ഇത്തരം ജില്ലകളും മേഖലകളും ഇനി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം.

 

Top