കോവിഡ് വ്യാപനം; എറണാകുളത്ത് ലോക്ക്ഡൗണ്‍ ഗുണം ചെയ്‌തെന്ന് ഡിഎംഒ

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ലോക്ക് ഡൗണ്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ ഗുണം ചെയ്‌തെന്ന് ഡിഎംഒ കെ കുട്ടപ്പന്‍. എന്നാല്‍ ജില്ലയില്‍ ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ആളുകള്‍ കൂട്ടമായി പുറത്തിറങ്ങാതിരിക്കാന്‍ പൊലീസ് നടപടി ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. കൂടുതല്‍ വാക്സിനുകള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡിഎംഒ പറഞ്ഞു.

Top