കോവിഡ് വ്യാപനം; ഗുജറാത്തില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രികാല കര്‍ഫ്യൂവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സുററ്റ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.

ദീപാവലിയെ തുടര്‍ന്നാണ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ വിലയിരുത്തല്‍. അതേസമയം ഈ ദിവസങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌കുകള്‍ ധരിക്കാന്‍ തയാറാവുന്നില്ലെന്നും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു.

Top