കോവിഡ് വ്യാപനം; വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസ് എയറോസോളിന്റെ രൂപത്തില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇത് വീട്ടിലിരിക്കേണ്ട സമയമാണെന്നും ആരെയും ക്ഷണിച്ചുവരുത്തരുതെന്നും അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും നിതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ വീടിനുള്ളിലും അവര്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും വൈറസ് ബാധയുണ്ടായേക്കാം. കോവിഡ് ബാധിതരില്ലെങ്കില്‍ കൂടിയും വീടിനുള്ളില്‍ എല്ലാവരും മാസ്‌ക് ധരിക്കേണ്ട സമയമായിക്കഴിഞ്ഞു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top