ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് വ്യാപനം: ഹൃദയ ശസ്ത്രക്രിയ നിർത്തിവച്ചു

തിരുവനന്തപുരം:  ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്നു ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രണ്ടു ജീവനക്കാര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വാക്സീൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ആകെയുണ്ടായിരുന്ന 3 ലക്ഷത്തോളം ഡോസിൽ ഒരു ലക്ഷത്തോളം ഇന്നലെ ഉപയോഗിച്ചു. ഇന്നു പൂർണതോതിൽ വാക്സീൻ നൽകണമെങ്കിൽ 2 ലക്ഷത്തിലേറെ ഡോസ് വേണം.

ഒപ്പം കോവിഡ് നിയന്ത്രണത്തിനു ജില്ലകൾക്കു സർക്കാർ 5 കോടി രൂപ വീതം അനുവദിച്ചു. കലക്ടർമാർക്കാണു വിനിയോഗിക്കാള്ള അധികാരം.മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്നവർക്കു സർക്കാർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. പരിശോധന നടത്തിയില്ലെങ്കിൽ 14 ദിവസം മുറികളിൽ ഐസലേഷനിൽ കഴിയണം.

Top