കോവിഡ് വ്യാപനം; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ സൈന്യം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ആശുപത്രികള്‍ ഒരുക്കാന്‍ സൈന്യം. സൈന്യത്തിലെ മെഡിക്കല്‍ ജീവനക്കാരെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭ്യമാക്കുമെന്നും സൈനിക മേധാവി ജനറല്‍ എം.എം. നരവന അറിയിച്ചു.

ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സാധ്യമാവുന്ന ഇടങ്ങളില്‍ ആശുപത്രികള്‍ തുറക്കുമെന്നും ജനങ്ങള്‍ക്ക് സൈനിക ആശുപത്രികളെ സമീപിക്കാമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Top