കോവിഡ് വ്യാപനം; ആലുവ മാര്‍ക്കറ്റ് അടച്ചു

ആലുവ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ആലുവ മാര്‍ക്കറ്റ് അടച്ചു. ഇന്ന് ഉച്ചയോടെയാണ് മാര്‍ക്കറ്റ് വീണ്ടും അടച്ചത്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

ഇതോടെ മാര്‍ക്കറ്റ് കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ ഉള്‍പ്പെടുത്തി. മാര്‍ക്കറ്റ് ഇനി പൊലീസ് നിയന്ത്രണത്തിലായിരിക്കും. കോവിഡ് വ്യാപനം രൂക്ഷമായ മാര്‍ക്കറ്റ് നേരത്തെ ഒരു മാസത്തോളം അടച്ചിട്ട ശേഷം ഓഗസ്റ്റ് 20നാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ഇനി മാര്‍ക്കറ്റ് എന്ന് തുറക്കുമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.

Top