കോവിഡ് വ്യാപനം ; ഏറ്റുമാനൂരില്‍ സ്ഥിതി ആശങ്കാജനകമെന്ന് മന്ത്രി പി. തിലോത്തമന്‍

thilothaman

കോട്ടയം: കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റുമാനൂരില്‍ സ്ഥിതി ആശങ്കാജനകമെന്ന് മന്ത്രി പി. തിലോത്തമന്‍. ഏറ്റുമാനൂരില്‍ വ്യാപക പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

അതേസമയം, രോഗം കണ്ടെത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതല്‍ പേരില്‍ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Top