കോവിഡ് വ്യാപനം ; പശ്ചിമ കൊച്ചിയിലെ 20 ഡിവിഷനുകളില്‍ നിയന്ത്രണം ശക്തമാക്കും

കൊച്ചി : എറണാകുളത്ത് ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും കോവിഡ് വ്യാപനം. ആലുവ ക്ലസ്റ്ററിന് സമാനമായി പശ്ചിമ കൊച്ചിയിലെ 20 ഡിവിഷനുകളില്‍ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം. ഇടപ്പള്ളി മേഖലയിലും സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.

കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക കൂട്ടുകയാണ്. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി, തോപ്പുംപടി മേഖലകളില്‍ ഇതിനകം 56 പേര്‍ രോഗബാധിതരായി.

Top