കൊവിഡ് ബാധ: രണ്ടര മാസമായി അധ്യാപിക ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയി കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അധ്യാപികയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.കോഴിക്കോട് വെള്ളിമാട്കുന്ന് കാർത്തികയിൽ കെ.വി.സുധ (48)യാണ് പോളിങ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നത്. ഡിസംബർ 14നു ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം പനിയും തൊണ്ടവേദനയുമുണ്ടായതിനെ തുടർന്നാണ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതും രോഗം മൂർച്ഛിച്ചതും.

ന്യൂമോണിയ ബാധിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരതരമായി തകരാറിലാകുകയും ചെയ്തതോടെയാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഇപ്പോൾ കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ കഴിയുന്നത്. ഇതിനിടെ ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം തകരാറിലായി. ഇനി ഒരിക്കലും അതു പഴയ രീതിയിലേക്കു തിരിച്ചു വരാനുള്ള സാധ്യതയും നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.

19 ലക്ഷം രൂപ വരെ ചികിത്സയ്ക്കായി ഇതുവരെ ചെലവാക്കേണ്ടി വന്നു.

Top