ദുബായില്‍ നിന്ന് കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം

കണ്ണൂര്‍: ദുബായില്‍നിന്ന് ഞായറാഴ്ച കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രണ്ടുപേര്‍ക്കു കോവിഡ് ലക്ഷണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബൈക്ക് അപകടത്തെത്തുടര്‍ന്നു പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പുതുച്ചേരി സ്വദേശിയായ 27കാരനാണു കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിലെ ജീവനക്കാരനാണ്.

പുതുച്ചേരിയില്‍ നിന്നു മട്ടന്നൂരിനു സമീപത്തെ താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കാരപേരാവൂരില്‍ വച്ച് ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷം പുതുച്ചേരി സ്വദേശിയാണെന്ന് അറിഞ്ഞതോടെയാണ് സ്രവപരിശോധന നടത്തിയത്. യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അപകട സമയത്ത് ഇദ്ദേഹത്തെ സഹായിച്ച നാട്ടുകാരുള്‍പ്പെടെ 27 പേരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

c

Top