കൊവിഡ് വ്യാപനം; റെയില്‍വെയ്ക്ക് ഉണ്ടായത് വന്‍ നഷ്ടം

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കാലത്ത് രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ റെയില്‍വെയ്ക്ക് ഉണ്ടായത് വന്‍ നഷ്ടം. 36000 കോടി രൂപയുടെ ബാധ്യതയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടായതെന്നും ചരക്ക് തീവണ്ടികളാണ് ഈ കാലത്ത് റെയില്‍വെയെ സഹായിച്ചതെന്നും കേന്ദ്രമന്ത്രി റാവുസാഹേബ് ധന്‍വേ വ്യക്തമാക്കി

മുംബൈ നാഗ്പൂര്‍ എക്‌സ്പ്രസ് വേയില്‍ ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജല്‍ന റെയില്‍വെ സ്‌റ്റേഷനിലെ അണ്ടര്‍ ബ്രഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് എല്ലാ കാലത്തും നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാല്‍ ടിക്കറ്റ് വര്‍ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് മുകളില്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്നായതിനാല്‍ അത് ചെയ്യാനാവില്ല. ഈ മഹാമാരിക്കാലത്ത് മാത്രം 36000 കോടി നഷ്ടം സംഭവിച്ചു,’ റാവുസാഹേബ് ധന്‍വേ പറഞ്ഞു.

Top