കോവിഡ് വ്യാപനം കൂടുന്നു; അഞ്ച് ദിവസത്തെ സെറോ സര്‍വ്വേ ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷമായപ്പോള്‍, മരണം 36, 500 ലേക്കും അടുക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്നും 55,000 ഉം മരണം 750 ഉം കടക്കും.

ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, പ്രതിമാസം കോവിഡ് വ്യാപന തോത് കണ്ടെത്താന്‍ നടത്തുന്ന അഞ്ച് ദിവസത്തെ സെറോ സര്‍വ്വേ ഇന്ന് തുടങ്ങും.

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക മന്ത്രി ബി.സി പാട്ടീലിനും കോവിഡ് സ്ഥിരീകരിച്ചു. യുപിയില്‍ 4000 ത്തിനും ബംഗാളില്‍ 2400 നും മുകളിലാണ് ആണ് പുതിയ രോഗബാധിതര്‍. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ട്.

Top