കോവിഡ് വ്യാപനം കുറയുന്നു; തിരുവനന്തപുരത്ത് നിയന്ത്രണം തുടരുമെന്ന് കളക്ടര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറയുന്നതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറയുമ്പോഴും തിരുവനന്തപുരം ജില്ലയില്‍ 15 ഓളം പഞ്ചായത്തുകളില്‍ ശരാശരി 34 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയായിരുന്ന രോഗ വ്യാപന തോത് കുറയുന്നുവെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗവ്യാപനം തീവ്രമായിരുന്ന 15 ഓളം പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിലവില്‍ 14,548 പേരാണ് രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്. 76,375 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

 

Top