വീണ്ടും കോവിഡ് മരണം; ഈ മാസം മരിച്ച കാസര്‍കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഈ മാസം 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ(38) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം ജനറല്‍ ആശുപത്രിയില്‍ സ്രവ പരിശോധന നടത്തിയിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂങ്ങി മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലില്‍ ലക്ഷം വീട്ടില്‍ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാള്‍ക്കാണ് ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top