കൊവിഡ് പ്രതിരോധ മാതൃക; ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

മുംബൈ: കൊവിഡ് വ്യാപിക്കാതിരിക്കാനും രോഗം പിടിപെടാതെയും ഇരിക്കാനുള്ള പ്രതിരോധത്തില്‍ മുംബൈയിലെ ധാരാവി മികച്ച മാതൃക എന്ന് ലോകാരോഗ്യസംഘടന. രോഗ വ്യാപനം പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും തടയാന്‍ സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിബൃഹത്തായ ഒരു ചേരിപ്രദേശമാണ് ‘ധാരാവി’. ജനസാന്ദ്രതയില്‍ ഏറെ മുന്നിലുള്ള നഗരത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായത് കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടാണ്. ഏപ്രില്‍ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം വീടുകളില്‍ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

ചേരിയില്‍ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവര്‍ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവര്‍ ക്ലിനിക്കുകളിലൂടെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഉടന്‍തന്നെ സ്‌ക്രീനിങിന് വിധേയരാക്കി അടുത്തുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലാക്കി.

ഈ നടപടികളുടെ ഫലമായാണ് പ്രതിദിന കേസുകളുടെ എണ്ണം പിടിച്ചുകെട്ടാന്‍ സാധിച്ചത്. ജൂണില്‍ ഹോട്ട്‌സ്‌പോട്ട് ആയിരുന്ന മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പായതോടെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായി. ധാരാവിക്ക് പുറമേ തെക്കന്‍ കൊറിയ, ഇറ്റലി ,സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും കൊവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.

Top