കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് 25 മില്ല്യണ്‍ യുഎസ് ഡോളര്‍ സഹായം നല്‍കുമെന്ന് ബ്ലിങ്കന്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തില്‍ പിന്തുണയ്ക്കാന്‍ സഹായ ഹസ്തം നീട്ടി അമേരിക്ക. കൊവിഡ് പ്രതിരോധത്തില്‍ പിന്തുണയ്ക്കാന്‍ 25 മില്ല്യണ്‍ യുഎസ് ഡോളര്‍ സഹായം ഇന്ത്യക്ക് നല്‍കുമെന്നും ബ്ലിങ്കന്‍ അറിയിച്ചു.

ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. അഫ്ഗാന്‍ പ്രശ്‌നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാനില്‍ ജനാധിപത്യ പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

ഇന്ത്യ ഏറ്റവും വിശ്വസ്ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിര്‍ത്താന്‍ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീര്‍ത്തും പ്രതിജ്ഞാ ബദ്ധമാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് കൊവിഡ് പ്രതിരോധ സഹായം സംബന്ധിച്ച് ധാരണയായത്. ഇന്തോപസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവര്‍ത്തനം ,വിസ വിഷയത്തിലെ ഇളവുകളും യോഗത്തില്‍ ചര്‍ച്ചയായി. നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Top