സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് 10.30 ഓടെയായിരുന്നു അന്ത്യം. കൊണ്ടോട്ടി മേഖലയില്‍ രോഗം വ്യാപിച്ചുകൊണ്ടിരിക്കെ പ്രദേശത്ത് ഇത് മൂന്നാമത്തെ കോവിഡ് മരണമാണ്.

Top