സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇതേടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി. പാലക്കാട് വാണിയംകുളം സ്വദേശി സിന്ധു (34), മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80), തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍ (55) എന്നിവരുടെ മരണമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്.

Top