സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

കൊച്ചി: എറണാകുളത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ കന്യാസ്ത്രി എയ്ഞ്ചല്‍ ആണ് മരിച്ചത്. എണ്‍പത് വയസ്സായിരുന്നു. ഈ മാസം 24ന് മഠത്തില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് സിസ്റ്ററിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് നടത്തിയ സ്രവ പരിശോധനയിലാണ് സിസ്റ്റര്‍ എയ്ഞ്ചലിന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ധിഖാണ് മരിച്ചത്. പക്ഷാഘാതത്തിനും കിഡ്‌നി സംബന്ധമായി അസുഖങ്ങള്‍ക്കും ചികില്‍സയ്ക്കായാണ് സിദ്ദിഖ് മെഡിക്കല്‍ കോളേജിലെത്തുന്നത്.

Top