മെക്‌സിക്കോയില്‍ കോവിഡ് കുതിച്ചുയരുന്നു; മരണം 53000 പിന്നിട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കോവിഡ് മരണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 705 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 53003 ആയി.

ലോകത്ത് ഏറ്റവും അധികം കോവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ. 10 ശതമാനത്തിലധികം കോവിഡ് ബാധിതരും ഇവിടെ മരണത്തിന് കീഴടങ്ങുകയാണ്. ലോകത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങളുള്ള രാജ്യങ്ങളില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്തും മെക്‌സിക്കോയാണ്.

Top