സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരം നെട്ടയം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76)ആണ് മരിച്ചത്. ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്.

മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു.

ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.

Top