ലോകത്ത് കൊവിഡ് മരണം നാല്‍പ്പത് ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊമ്പത് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 39.62 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയാണ് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 48 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

അതേസമയം, ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നുണ്ട്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 30,410,577 ആയി.

Top