പത്തനംതിട്ടയില്‍ കോവിഡ് മരണം; മരിച്ചത് തിരുവല്ല സ്വദേശി

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ല സ്വദേശി പി.ടി.സുരേഷ്‌കുമാര്‍(56) ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു.

Top