കുമ്പളയിൽ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു

കാസർകോട്: കോവിഡ് ബാധിച്ച് കുമ്പളയിൽ വ്യാപാരി മരിച്ചു. സിറ്റി ട്രാഡേര്‍സ് ഉടമ യൂസുഫ് ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. 52 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ന്യൂമോണിയ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയോടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുകയും വ്യാഴാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു.

Top