സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശിനി പുഷ്‌കരി എന്നിവരാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Top