സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

കോട്ടയം: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യ പ്രവര്‍ത്തകരും പൊലീസും നല്‍കുന്ന വിവര പ്രകാരം നാരായണനും മകനും കഴിഞ്ഞ 16-ാം തിയതിയാണ് തേനിയില്‍ നിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാതയിലൂടെ എത്തിയ ഇവര്‍ സ്വന്തം ഏലത്തോട്ടത്തിന് നടുവിലെ വീട്ടില്‍ ആരുമറിയാതെ താമസിച്ചുവരുകയായിരുന്നു.

സ്പെഷല്‍ ബ്രാഞ്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ അടുത്തെത്തിയത്. എന്നാല്‍ ഇരുവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറായില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം സ്രവങ്ങള്‍ ശേഖരിച്ച് അയയ്ക്കുകയായിരുന്നു. നാരായണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 46 ആയി.

Top