വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്ക്‌ കോവിഡ്

കൊച്ചി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആലുവ കീഴ്മാട് സ്വദേശി രാജീവനെ(52)യാണ് വ്യാഴാഴ്ച വൈകിട്ട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഭാര്യ ബിന്ദു. മകന്‍ പ്രണവ്.

Top