സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ് സ്വദേശി

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അറുപത് വയസ്സായിരുന്നു. ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും അലട്ടിയിരുന്നു.

Top